Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadakkancheri

Palakkad

വ​ട​ക്ക​ഞ്ചേ​രി, കോ​ട്ടാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സ്മാ​ർ​ട്ടാ​കും

വ​ട​ക്ക​ഞ്ചേ​രി: ജി​ല്ല​യി​ലെ ഹെ​വി സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​നി സ്മാ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നാ​കും. പി.​പി. സു​മോ​ദ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യു​ടെ സി​എം​ഒ പോ​ർ​ട്ട​ൽ വ​ഴി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന വ​ട​ക്ക​ഞ്ചേ​രി​യും കോ​ട്ടാ​യി പോ​ലീ​സ് സ്റ്റേ​ഷ​നും സ്മാ​ർ​ട്ട്‌ പോ​ലീ​സ് സ്റ്റേ​ഷ​നാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​യി​ട്ടു​ള്ള​ത്.

2025- 26 വ​ർ​ഷ​ത്തെ പ്ലാ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്മാ​ർ​ട്ട്‌ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ന് 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തി​ൽ 50 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ർ പ്ര​വൃ​ത്തി​ക​ൾ കൂ​ടി ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽ നി​ന്നും വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​മ്പ്യൂ​ട്ട​റു​ക​ൾ, പ്രി​ന്‍റ​ർ, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ എ​ന്നി​വ മൂ​ന്ന് മാ​സം മു​മ്പ് അ​നു​വ​ദി​ച്ചി​രു​ന്നു.​

ഇ തോ​ടൊ​പ്പം കോ​ട്ടാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ കൂ​ടി സ്മാ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ന​വീ​ക​രി​ക്കു​മെ​ന്നു പി.​പി. സു​മോ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു.

Latest News

Corehub Up